മണ്ണാർക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണ കേസിലെ പ്രതിയായ പൊറ്റശ്ശേരി കുമ്പളം ചോല മാങ്ങോട്ടിൽ ഹരിദാസനെ (61) നെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി അതിജീവിതയെ പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു .അതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആർ, സബ്ബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സൗദ, സിനിയർ സിവിൽ പോലീസ് ഓഫീസർ ഷിജി, സിവിൽ പോലീസ് ഓഫിസർ റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു