അഗളി: വനത്തിനുള്ളിലെ വാറ്റുകേന്ദ്രം വനപാലകർ കണ്ടെത്തി നശിപ്പിച്ചു. വനപരിശോധന നടത്തുന്നതിനിടെയാണ് ഷോളയൂർ ഫോറസ്റ്റ് അധികൃതർ അട്ടപ്പാടി ഷോളയൂർ മൂലഗംഗല്‍ വനത്തിലെ വാറ്റ്കേന്ദ്രം കണ്ടെത്തിയത്. വനത്തിനുള്ളില്‍ അരുവികളുടെ ഇരുവശത്തുമായി സൂക്ഷിച്ചിരുന്ന 1600 ലിറ്റർ വാഷും കണ്ടെത്തി നശിപ്പിച്ചു. വാറ്റ് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന വാറ്റ് ഉപകരണങ്ങളും അഗ്നിക്കിരയാക്കി.
പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി വനം ഉദ്യോഗസ്ഥർ അറിയിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. സജീവിന്‍റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജയേഷ് സ്റ്റീഫൻ, വനം വാച്ചർമാരായ രഞ്ജിത്ത്, പളനി, വിജയകുമാർ, മാരി, മുരുകൻ, ശ്യാം, മൂർത്തി, മരുതൻ എന്നിവരടങ്ങിയ സംഘം ആയിരുന്നു റെയ്ഡ് നടത്തിയത്.