മണ്ണാർക്കാട്: പൊമ്പ്ര ഞെട്ടരക്കടവ് പാലത്തിന് സമീപമുള്ള വീട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രണ്ടര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. കുഞ്ഞിന് അമ്മ ഭക്ഷണം കൊടുത്തു കൊണ്ടിരിക്കെ കാറിന് അടിയിലുണ്ടായിരുന്ന നായ കുട്ടിയെ കടിച്ചു വലിക്കുകയായിരുന്നു. ഏറെ പണിപെട്ടാണ് തെരുവ് നായയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്ന് അമ്മ പറഞ്ഞു. കാലിൽ മുറിവേറ്റ കുഞ്ഞിനെ താലൂക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി, കുത്തിവെപ്പെടുത്തു. തെരുവ് നായക്ക് പേ വിഷബാധ ഉണ്ടോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പരിസരവാസികൾ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ പറഞ്ഞു
Tags
mannarkkad