കോയമ്പത്തൂർ : കച്ചവടത്തിനായി കോയമ്പത്തൂരിലെത്തിച്ച, കഞ്ചാവുചേർത്ത 22 കിലോഗ്രാം ചോക്‌ലേറ്റുമായി മലയാളി പിടിയിൽ. രമേശ്കുമാറിനെയാണ് (45) വാളയാറിനു സമീപത്ത് നിന്ന് മധുക്കരപോലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന