പശുക്കളെ മോഷ്‌ടിച്ചു കടത്തി വില്പന; യുവാക്കൾ പിടിയിൽ

അഗളി : അട്ടപ്പാടിയിൽ പശുക്കളെ മോഷ്‌ടിച്ചു കടത്തി വില്പന നടത്തുന്ന സംഘം പോലീസ് പിടിയിൽ.  തൃക്കടേരി വീരമംഗലം സ്വദേശി മിഥിൽരാജ് (20), ആറ്റശ്ശേരി സ്വദേശികളായ മുഹമ്മദ് ഫാസിൽ (18), അഭിഷേക് (20) എന്നിവരെ ശനിയാഴ്ച സി.ഐ. കെ. അബ്ദുൽഹക്കീമിന്റെ നേതൃത്വത്തിൽ അഗളി പോലിസ് പിടികൂടി


കോട്ടത്തറ നായ്ക്കർപടി സ്വദേശി രാജേന്ദ്രന്റെ തൊഴുത്തിൽ നിന്ന് വ്യാഴാഴ്ച മൂന്ന് പശുക്കൾ മോഷണം പോയത്.  രാജേന്ദ്രൻ വെള്ളിയാഴ്ച രാവിലെ അഗളി പോലീസിൽ പരാതി നൽകി. അഗളിപോലീസ് സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോട്ടത്തറ, നായ്ക്കർപാടി ഭാഗങ്ങളിൽ പുറകുവശം മുഴുവനായി മറച്ച ഒരു ജീപ്പ് നിരവധിതവണ വ്യാഴാഴ്ച പുലർച്ചെയോടെ നിർത്തിയിട്ടിരുന്നത്  സ്ഥിരീകരിച്ചു. തുടർന്ന്, സി.സി.ടി.വി.യിൽനിന്ന് വാഹനത്തിന്റെ നമ്പർ മനസ്സിലാക്കി. ആനമുളി ഫോറസ്റ്റ് ചെക്‌പോസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ പശുക്കളുമായി ഈ വാഹനം മണ്ണാർക്കാട് ഭാഗത്തേക്ക് പോയതായി അറിഞ്ഞു. വാഹനം ഒറ്റപ്പാലം സ്വദേശിയുടേതാണെന്ന് പോലിസ് കണ്ടെത്തി. വാഹന ഉടമയെ ചോദ്യം ചെയ്തതിൽ വാഹനം മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തതായി അറിഞ്ഞു. ഇതിലെ ഡ്രൈവറാണ് മിഥിൽരാജ്. വാഹനം വാടകയ്ക്കെടുത്തയാൾ അറിയാതെയാണ് മിഥിൽരാജും സംഘവും പശുക്കളെ കടത്തിയത്.

വാർത്ത കടപ്പാട്
Previous Post Next Post

نموذج الاتصال