എൻ.എൻ കൃഷ്ണദാസ് മാപ്പു പറയണം: കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: മാധ്യമ പ്രവർത്തകരെ ഇറച്ചികടയുടെ മുന്നിൽ നിൽക്കുന്ന പട്ടികൾക്ക് തുല്യമാണെന്ന് പറഞ്ഞ്  അധിക്ഷേപിച്ച സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് മാപ്പു പറയണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ ജനാധിപത്യത്തിന് ശക്തി പകരുന്നതിനായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരം മോശം പരാമർശത്തിലൂടെ എൻ.എൻ കൃഷ്ണദാസ് സ്വയം അപഹാസ്യനാവുകയാണെന്നും  സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്ത് ജനറൽ സെക്രട്ടറി എ.പി ഷഫീഖ്, ട്രഷറർ സി.എം സബീറലി എന്നിവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Previous Post Next Post

نموذج الاتصال