പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നുവീണു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലാണ് തകർന്നുവീണത്. കുഴൽമന്ദം കഴിഞ്ഞ് മണലൂരിൽ എത്തുന്ന സയത്താണ് പെട്ടെന്ന് ചില്ല് തകർന്നുവീണത്. ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്കാണ് വീണത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്ത അവസ്ഥയിൽ ഡ്രൈവറും ഷോക്കായി. ഉടൻ തന്നെ വണ്ടി നിർത്തി പരിശോധിച്ചു. ബസിന്റെ മുൻവശത്തെ ചില്ലാണ് പെട്ടെന്ന് തകർന്നുവീണത്. ഡ്രൈവറുടെ കൈയിൽ പരിക്കുണ്ട്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് സ്റ്റിച്ചുകളുണ്ട്. ബസ് കെഎസ്ആർടിസി ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണ്