വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. ആറ് വയസുള്ള അപ്സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും മകൾ അപ്‌സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം സമീപത്തെ വനമേഖലയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
കേരള-തമിഴ്നാട് അതിർത്തിയില്‍ വാല്‍പ്പാറയ്‌ക്ക് സമീപമുള്ള എസ്റ്റേറ്റ് മേഖലയിലാണ് സംഭവം നടന്നത്. ഝാർഖണ്ഡ് സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് കുഞ്ഞ്. കോയമ്പത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്.
മൃതദേഹം വാല്‍പ്പാറ സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വന്യമൃഗ ശല്യം പതിവായി നേരിടുന്ന മേഖലയിലാണ് പുലിയുടെ ആക്രമണമുണ്ടായത്.
Tags
valparai