പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ഉച്ചയ്‌ക്ക് ശേഷം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മഴ വെളളപ്പാച്ചിലിൽ ആളുകൾ കുടുങ്ങിയതായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.കല്ലമ്പുഴയിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നിരീക്ഷിച്ചതിൽ നിന്നാണ് ഉരുൾപൊട്ടിയതാകാമെന്ന പ്രാഥമിക സൂചനകളിലേക്ക് എത്തിയത്.