കുളത്തിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം:  കുട്ടികളോടൊപ്പം കളിക്കാൻ പോയ അഞ്ച് വയസുകാരൻ ആലൂരിലെ കുളത്തിൽ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ്‌മൻ ആണ് മരിച്ചത്. ആലൂർ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീഴുകയായിരുന്നു. ഷമീർ ബാബു പുതുതായി ചിറ്റേപുറത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവർ. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തിൽ കണ്ടെത്തിയത്.

ഉടനെ എടപ്പാൾ ഹോസ്പ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പോസ്റ്റ്മോർട്ടം  നടപടികൾക്ക് ശേഷം ഉച്ചക്ക് ശേഷം എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Previous Post Next Post

نموذج الاتصال