മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷനിൽ ഉപഭോക്തൃ സംഗമം നടന്നു

മണ്ണാർക്കാട്: കെ.എസ്.ഇ.ബിയിൽ നടക്കുന്ന ഉപഭോക്തൃ സേവനവാരാചരണത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷനിൽ ഉപഭോക്തൃ സംഗമം നടത്തി. മണ്ണാർക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എ.ഷൗക്കത്തലി അധ്യക്ഷനായി.  ഷൊർണൂർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സ്വാഗതം പറഞ്ഞു.  മണ്ണാർക്കാട് എക്സിക്യൂട്ടിവ് എഞ്ചിനീയർ മൂർത്തി എസ്  വിഷയാവതരണം നടത്തി. ചെർപ്പുളശേരി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് പ്രസാദ്, അഗളി അസിസ്റ്റൻ്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് സലീം ,പെരിങ്ങോട് സബ് എഞ്ചിനീയർ ദിജീഷ് എന്നിവർ സുരക്ഷ ബോധവത്ക്കരണ ക്ലാസുകൾ എടുത്തു. ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജന ദേവി, പട്ടാമ്പി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് കെ പി , പഞ്ചായത്ത് പ്രസിഡൻറ്മാരായ രാജൻ ആമ്പാടത്ത്, സലിം മാസ്റ്റർ, മണ്ണാർക്കാട് മുനിസിപ്പൽ കൗൺസിലർമാരായ ടി ആർ സെബാസ്റ്റ്യൻ ,പുഷ്പാനന്ദ്, മുഹമ്മദ് ഇബ്രാഹിം ,തെങ്കര പഞ്ചായത്ത് മെമ്പർ അബ്ദുൾ ഗഫൂർ, കുമരംപുത്തൂർ പഞ്ചായത്ത് മെമ്പർ സഹദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ രമേഷ് പൂർണ്ണിമ, ഫിറോസ് ബാബു വിവിധ സെക്ഷനിൽ നിന്നുള്ള കൺസ്യുമർമാർ, വൈദ്യുത വകുപ്പ് ജീവനക്കാർ,  വയർമാൻ അസോസിയേഷൻ പ്രതിനിധികൾ  തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. മണ്ണാർക്കാട് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് ടി കെ ചടങ്ങിന് നന്ദി പറഞ്ഞു
Previous Post Next Post

نموذج الاتصال