പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മണ്ണാർക്കാട് : മുക്കണ്ണത്ത്  പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കിളിരാനി സ്വദേശി ആഷിക്കിന് (32) ആണ് പരിക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. മണ്ണാർക്കാട്  നിന്നും കിളിരാനിയിലേക്ക് പോവുകയായിരുന്ന ആഷിക്ക് മുക്കണ്ണം നമസ്കാരപള്ളിക്ക് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. റോഡിന് കുറുകെ ചാടിയ പന്നി ആഷിക് സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയും, ബൈക്ക് മറിയുകയുമായിരുന്നു. വീഴ്ചയിൽ ആഷിക്കിന്റെ തലയ്ക്ക് പരിക്കേറ്റു. നാട്ടുകാർ ഉടനെ തന്നെ മണ്ണാർക്കാട് താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال