മണ്ണാർക്കാട്: മണ്ണാർക്കാട് - ചിന്നത്തടാകം റോഡിൽ യാത്രാ ദുരിതം. ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. നെല്ലിപ്പുഴ മുതൽ ആനമൂളി വരെ വൻ കുഴികളാണ് റോഡിൽ. മണലടി ഭാഗത്ത് വൻ കുഴികളാണുള്ളത്.

ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളും കുഴിയിൽപ്പെടുന്നത് പതിവാണ്. അട്ടപ്പാടിയിൽ നിന്നു രോഗികളേയും കൊണ്ട് വരുന്ന ആംബുലസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആനമൂളിയിൽ നിന്നു കാഞ്ഞിരം ചിറക്കൽപ്പടി വഴിയാണ് മണ്ണാർക്കാട് എത്തുന്നത്. ചിന്നത്തടാകം റോഡ് നവീകരണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും എവിടേയും എത്തിയിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എംഎൽഎ വിളിച്ച യോഗത്തിൽ ഈ മാസം 10ന് ടാറിങ് നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. മഴ പെയ്തതോടെ ആ ഉറപ്പ് പാലിക്കാനായില്ല
ഫോട്ടോ കടപ്പാട്: ഹിഷാം