മണ്ണാർക്കാട്: പള്ളിക്കുറുപ്പ് കോളപ്പാകത്ത് കാട് വെട്ടുന്നതിനിടയിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. കോളപ്പാകത്ത് നിന്ന് കാണാതായ കോൽക്കാട്ടിൽ അഷ്ക്കറി (45) ന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു.
കഴിഞ്ഞ മാസമാണ് കോളപ്പാകം ജുമാ മസ്ജിദിൽ കാടുവെട്ടുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയത്. അസ്‌ഥികൾ കണ്ടെത്തിയ സ്‌ഥലത്തു നിന്ന് ഷർട്ട്, മുണ്ട് എന്നിവയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ഇതര സംസ്‌ഥാന തൊഴിലാളികൾ മരത്തിനു താഴെ അസ്‌ഥികൾ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരത്തിൽ തുണിയുടെ ഭാഗവും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കൂടാതെ ഷർട്ടും മുടിയിഴകളും കണ്ടെത്തിയിരുന്നു.