മണ്ണാര്‍ക്കാട്: സിപിഐ(എം) മണ്ണാര്‍ക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായി കെ. മന്‍സൂറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് മന്‍സൂര്‍.
പഴയ കമ്മിറ്റിയിലെ 3 അംഗങ്ങൾ ഒഴികെ ബാക്കിയുള്ളവരെ നിലനിർത്തി കൊണ്ടാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ. ശോഭൻ കുമാർ, കെ.പി. മസൂദ്, കെ.പി. ജയരാജ്, കെ.സുരേഷ്, പി.കെ. ഉമ്മര്‍, ഹസന്‍ മുഹമ്മദ്, മുഹമ്മദ് ബഷീര്‍, അജീഷ്‌കുമാര്‍, സി.കെ. പുഷ്പാനന്ദ്, വത്സലകുമാരി, ഹരിലാല്‍, ഒ.സാബു, റഷീദ് ബാബു, മുഹമ്മദ് അഷ്‌റഫ്, ജി.പി. രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് മറ്റു 16 അംഗ ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍.
ജില്ലാ കമ്മിറ്റിയംഗം ടി.എന്‍. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി. റിയാസുദ്ദീന്‍, യു.ടി.രാമകൃഷ്ണന്‍, ഏരിയകമ്മിറ്റി അംഗം ടി.ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ നിലവിലുള്ള ഭരണസമിതിയുടെ ജനവിരുദ്ധ നടപടികളും മനോഭാവവും അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.