മണ്ണാർക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമമണ കേസിലെ പ്രതിയായ യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കുന്നൻ ഫാരിസ് (21) നെയാണ് മണ്ണാർക്കാട് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
എസ്.ഐ അജാസുദ്ദീൻ, എ.എസ്.ഐമാരായ ജ്യോതി ലക്ഷ്മി, പ്രിൻസ് മോൻ, സി.പി.ഒ റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു