സരിൻ നല്ല സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സരിൻ നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള ആളാണെന്നും വിമർശനത്തിൽ വ്യക്തിപരമായി അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ നല്ല സുഹൃത്താണ്. ഇന്നലെയും അടുത്ത സുഹൃത്താണ് ഇന്നും അങ്ങനെയാണ് നാളെയും അങ്ങനെയായിരിക്കും. അദ്ദേഹത്തെ താൻ സർട്ടിഫൈ ചെയ്യേണ്ട കാര്യമില്ല. അതിനപ്പുറം മറ്റൊന്നും ഇപ്പോൾ പറയുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ്‌ നേതാവ് എ കെ ആന്‍റണിയെ തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലെത്തി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ പി.സരിന്‍ രംഗത്ത് വന്നിരുന്നു. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നായിരുന്നു സരിന്റെ  ആവശ്യം. യു.ഡി.എഫ്. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാകുമെന്നാണ് സരിന്‍ പറഞ്ഞത്. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. ഇന്‍സ്റ്റ റീലും സ്റ്റോറിയും ഇട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരമെന്നും  സരിന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ പാലക്കാട്ടെ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും വ്യക്തിയുടെ താല്‍പ്പര്യത്തിന് വഴങ്ങിയാകരുത് തീരുമാനമെടുക്കേണ്ടത്. അല്ലാത്ത പക്ഷം പാലക്കാടും സംസ്ഥാനത്തും കനത്ത തിരിച്ചടി നേരിടും. പ്രാദേശിക തലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു. പുറത്തു നിന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഈ പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് മാനസികമായി ഉണ്ടാകുന്ന വിഷമവും വികാരവും മനസ്സിലാക്കണമെന്ന് കത്തില്‍ പറയുന്നതായി സരിന്‍ ചൂണ്ടിക്കാട്ടി. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിത്വം പരിപൂര്‍ണമാകുന്നില്ല. കോണ്‍ഗ്രസിന്റെ ഒരു ഘടകത്തില്‍ നിന്നും ലെഫ്റ്റ് അടിച്ചു പോയിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിന്‍ പറഞ്ഞു. സിപിഎം സ്വതന്ത്രനാകുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറപ്പിക്കട്ടെ എന്നായിരുന്നു സരിൻ നല്‍കിയ മറുപടി. വേദനകൊണ്ടാണ് പ്രതികരിക്കുന്നതെന്നും തോറ്റശേഷം ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും സരിൻ ചോദിച്ചു.

Post a Comment

Previous Post Next Post