ലുലു ഗ്രൂപ്പിന്‍റെ പുതിയ ഇന്‍റര്‍വ്യൂ സെക്ഷനില്‍ വന്ന ആ എഴുപതുകാരനെ കണ്ട് എല്ലാവരും ഒന്ന് അതിശയിച്ചു. ഇന്‍റര്‍വ്യൂവിനുള്ള നീണ്ട നിരയില്‍ യാതൊരു മടുപ്പും കൂടാതെ നിന്ന റഷീദിന് പ്രായം 70 ആണ്. ലക്ഷ്യം ഒന്ന് മാത്രം ഒരു ജോലി വേണം. . ചേട്ടാ ഇന്‍റര്‍വ്യൂവിന് വന്നതാണോ എന്ന് ചോദിച്ചാല്‍ റഷീദ് പറയും മോനെ ‘ജോലി കിട്ടിയാല്‍ ലക്ക്, വിളിച്ചാല്‍ പോകും’ ,മുപ്പത്തെട്ട് വര്‍ഷം പ്രവാസിയായിരുന്നു, പത്ത് പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക് , ആ നീണ്ട നിരയില്‍ നിന്ന് റഷീദ് പറഞ്ഞു. സൈബറിടത്തും റഷീദിനെ പറ്റിയുള്ള കുറിപ്പുകള്‍ വൈറലാണ്.

ഫേസ്ബുക്കിൽ വന്ന പോസ്റ്റ്
Tags
kerala