മണ്ണാര്‍ക്കാട്: പൂട്ടിയിട്ട വീട്ടില്‍ നിന്നും അമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവർച്ച ചെയ്തു. പുല്ലിശ്ശേരി സ്രാമ്പിക്കല്‍ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച വൈകിട്ട് നാലിനും ആറരയ്ക്കും ഇടയിലാണ് സംഭവം. പ്രദേശവാസിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഷാജഹാനും കുടുംബവും നാല് മണിയോടെ വീടുപൂട്ടി പോയിരുന്നു. തിരികെ എത്തിയപ്പോൾ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടനെ മണ്ണാര്‍ക്കാട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർനടപടികൾ സ്വീകരിച്ചു