ബൈക്കിൽ യാത്രചെയ്യവേ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണാർക്കാട്: ബൈക്കിൽ യാത്ര ചെയ്യവേ മുക്കണ്ണത്ത് വെച്ച് കാട്ടു പന്നിയിടിച്ച് സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . മണ്ണാർക്കാട് കിളിരാനി തോരക്കാട്ടിൽ വീട്ടിൽ സുലൈമാന്റെ മകൻ  മുഹമ്മദ് ആഷിക്കാണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്ന് കിളിരാനിയിലേക്ക് പോവുന്ന വഴി മുക്കണ്ണത്ത് വെച്ചാണ് അപകടം.  അപകടത്തിൽ ഗുരുതര പരിക്കേറ്റ ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 10:40ഓടെയാണ് മരണം. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാട്ടുപന്നി ആഷിക്കിന്റെ ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താൻ അധികൃതർ ആത്മാർഥമായി ഇടപെടുന്നില്ല എന്നും നാട്ടുകാർ പരാതിപ്പെടുന്നു. 

ആഷിക്കിൻ്റെ ജനാസ 3:30 പി.എംന് കിളിരാനി മദ്രസയിലേക്ക് കൊണ്ടു വരുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മദ്രസ്സയിൽ വെച്ചാണ് എല്ലാവർക്കും കാണാൻ ഉള്ള സൗകര്യം ചെയ്തിരിക്കുന്നത്. (വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല). 4 മണിക്ക് കിളിരാനി ജുമാ മസ്ജിദ് വെച്ച് മയ്യിത്ത് നിസ്കാരവും  തുടർന്ന് കോളപ്പാകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Post a Comment

Previous Post Next Post