ഒറ്റപ്പാലം: പൂട്ടിയിട്ടിരുന്ന രണ്ട് വീടുകളിൽ മോഷണശ്രമം. സുന്ദരയ്യർ റോഡ് ചെമ്പൈപുരി അഖിലശ്രീയിൽ എം. ശിവദാസിന്റെയും ഐശ്വര്യയിൽ എസ്. മുരുകന്റെയും വീടുകളാണ് കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകയറിയ നിലയിലുള്ളത്. ഒന്നും മോഷണം പോയിട്ടില്ല. ശിവദാസും കുടുംബവും കഴിഞ്ഞ 14-ന് വീടുപൂട്ടി അയോധ്യയിലേക്ക് പോയതാണ്.
ചൊവ്വാഴ്ച രാവിലെയാണ് ശിവദാസന്റെ വീടിന്റെ വാതിൽ തുറക്കുന്നതായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, പരിശോധിക്കുമ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കാണുന്നത്. വാതിലിന് മുമ്പുള്ള ഇരുമ്പ് ഗേറ്റിന്റെ പൂട്ടും തകർത്തിട്ടുണ്ട്. അകത്ത് വിവിധ മുറികളിലെ രണ്ട് അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്. അതിലെ വസ്ത്രങ്ങളും മറ്റുസാധനങ്ങളും വലിച്ചുവാരിയിട്ട നിലയിലാണ്