പ്രിയങ്കരിയാകാനെത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേറ്റ് വയനാട്. കൽപറ്റ നഗരത്തിൽ പ്രിയങ്കയുടെ റോഡ് ഷോയിൽ പതിനായിരങ്ങൾ അണിനിരന്നു. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് റോഡ് ഷോ.
11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു