കൃഷ്ണകുമാർ തോറ്റാൽ തന്റെ തലയിലാക്കാൻ നീക്കം; സന്ദീപ് വാര്യർ

                             ഫയൽ ചിത്രം 

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അത് തന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന്‌ ബിജെപി നേതാവ് സന്ദീപ് വാര്യർ. എനിക്ക് വേണ്ടി ആരും ബലിയാടാകേണ്ടന്നും, ഇത് ഞാൻ മാത്രമായി നടത്തുന്ന പോരാട്ടമാണെന്നും സന്ദീപ് പറഞ്ഞു. ഈ വിഷയത്തിൽ സംഘടനയ്ക്ക് എതിരായോ സംസ്ഥാന പ്രസിഡൻറിന് എതിരായോ ഒന്നും പറഞ്ഞിട്ടില്ല. മണ്ണാർക്കാട് കോടതിയിൽ എത്തിയ സന്ദീപ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ പറഞ്ഞത് . പാലക്കാട് ബി .ജെ.പി. ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിലുള്ള വിഷയം ആത്മാഭിമാനത്തിനുമേൽ ഏൽപ്പിച്ച ആഘാ തമാണ്. അത് പരിഹരിക്കാതെ വിഷയത്തെ വഷളാക്കി പാപഭാരം അടിച്ചേൽപ്പിക്കാനു ള്ള ശ്രമമാണ് നടക്കുന്നത്. താൻ പോയാലും ഒന്നുമില്ലെന്ന തരത്തിൽ ബോധപൂർവ്വം അപമാനിച്ചുകൊണ്ടിക്കുന്ന സമയത്ത് ആത്മാഭിമാനം നഷ്ടപ്പെട്ടയാളോട് അച്ചടക്കമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്. തന്നെ അപമാനിച്ച ആളുകൾക്ക് നേരെയാണ് അച്ചടക്കനടപടി എടുക്കേണ്ടത്‌. അവരാണ് അച്ചടക്കലംഘനം നടത്തിയത്.  പ്രശ്നപരിഹാരത്തിനായി പ്രകാശ് ജാവ്‌ദേക്കർ  സംസാരിച്ചുവെന്നത്‌ തെറ്റാണ്‌. . എടുത്ത തീരുമാനത്തിൽ മാറ്റം വന്നിട്ടില്ല’’–-സന്ദീപ്‌ മണ്ണാർക്കാട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേ സമയം സന്ദീപ് വാര്യർ പ്രമുഖ നേതാവ് അല്ലെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു സ്വാധീനവും ചെലുത്തില്ലെന്നും, പാലക്കാടും ചേലക്കരയിലും വിജയം ഉറപ്പെന്നും കേരള പ്രഭാരി ജാവദേക്കർ സ്വകാര്യ മാധ്യമത്തോട് സന്ദീപിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
Previous Post Next Post

نموذج الاتصال