മണ്ണാർക്കാട്: ദേശീയപാത ആര്യമ്പാവ് കെ .ടി .ഡി സി .ഹോട്ടലിന് സമീപം സ്കൂൾ ബസ്സും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മണ്ണാർക്കാട് വട്ടമ്പലം സ്വദേശിയായ ഓട്ടോറിക്ഷ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യാഴാഴ്ച രാവിലെ 9 .30 ഓടുകൂടിയായിരുന്നു അപകടം. മണ്ണാർക്കാട് ഭാഗത്തുനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂൾ ബസ്സും പെരിന്തൽമണ്ണ ഭാഗത്തുനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് വരുന്ന ഓട്ടോറിക്ഷയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. സ്കൂൾ ബസിന്റെ മുൻഭാഗത്തുള്ള ഗ്ലാസ് പൊട്ടി വീണു. ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടന്നു.
തകർന്ന ഗ്ലാസ് ചില്ലുകൾ മറ്റു വാഹനങ്ങൾക്ക് ഭീഷണിയായതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും, മണ്ണാർക്കാട് വട്ടമ്പലത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റോ മോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ വി .സുരേഷ് കുമാർ ,ഷബീർ .എം. S ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ,മഹേഷ്. P.A, ഹോം ഗാർഡ് അൻസൽ ബാബു. ടി. കെ .എന്നിടങ്ങിയ സംഘം സംഭവസ്ഥലത്ത് എത്തി ഫയർ എൻജിൽ നിന്നും വെള്ളം ചീറ്റി റോഡിൽ ഉണ്ടായിരുന്ന സ്കൂൾ ബസ്സിന്റെ ചില്ലു ഗ്ലാസ്സുകൾ നീക്കം ചെയ്യുകയും ചെയ്തു