മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവം സമാപിച്ചു. മണ്ണാർക്കാട് എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂൾ 498 പോയിന്റു നേടി ഓവറോൾ ചാംപ്യൻമാരായി. തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്‌കൂൾ 465 പോയിന്റോടെ രണ്ടാം സ്ഥാനവും ആതിഥേയരായ കുമരംപുത്തൂർ കല്ലടി സ്‌കൂൾ 456 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ 293 പോയന്റ് നേടി കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. 259 പോയന്റ് നേടി പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 255 പോയന്റ് നേടി എംഇഎസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 248 പോയന്റ് നേടി എംഇഎസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും, എംഇടി സ്ക്കൂൾ (246) രണ്ടാം സ്ഥാനവും, തച്ചമ്പാറ ഡിബിഎച്ച്എസ് (217) മൂന്നാം സ്ഥാനവും നേടി
യുപി വിഭാഗത്തിൽ 80 പോയന്റോടെ മണ്ണാർക്കാട് എംഇടി സ്ക്കൂൾ ഒന്നാം സ്ഥാനവും, 78 പോയന്റ് വീതം നേടി പികെഎച്ച്എംഒ യുപിഎസ്, ശബരി എച്ച്എസ് പള്ളിക്കുറുപ്പ്, ജിയുപിഎസ് ഭീമനാട് എന്നീ സ്ക്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.
എൽപി വിഭാഗത്തിൽ 54 പോയന്റ് നേടി മൗണ്ട് കാർമൽ എൽപി സ്കൂൾ മാമണ ജേതാക്കളായി. 53 പോയന്റ് നേടി സെന്റ് ജോർജ്ജ് എൽപിഎസ് അട്ടപ്പാടി രണ്ടാം സ്ഥാനവും, 46 പോയന്റ് നേടി ജിഎൽപിഎസ് പൊറ്റശ്ശേരി മൂന്നാം സ്ഥാനവും നേടി
സമാപനസമ്മേളനം മലപ്പുറം ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഫിറോസ് എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ ഓഫീസർ ടി.എം. സലീന ബീവി അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ സമ്മാനദാനം നടത്തി. എം. ഷെഫീഖ് റഹ്മാൻ, ബിജു അമ്പാടി, എൻ.കെ. മിനിമോൾ, പി. കുമാരൻ, ഭക്തഗിരീഷ്. എ.കെ. മനോജ്കുമാർ, പി. മനോജ് ചന്ദ്രൻ, സിദ്ദീക്ക് പാറോക്കോട്, പി. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.
നവംബർ രണ്ടിനാണ് ഉപജില്ലാ കലോത്സവം കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങിയത്. തിങ്കൾ മുതൽ ബുധനാഴ്ചവരെ 14 വേദികളിലായി മത്സരങ്ങൾ അരങ്ങേറി. 121 സ്‌കൂളുകളിൽ നിന്നും ഏഴായിരത്തിലധികം കുട്ടികളാണ് മത്സരിച്ചത്.