പ്രായം മറച്ചു വെച്ച് വിവാഹം; പോക്സോ കേസിൽ വരൻ അറസ്റ്റിൽ

വർക്കല : നവവരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനിടെ പെൺകുട്ടി ഗർഭണിയായി. അതിനെ തുടർന്ന് വർക്കലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.ഭർത്താവിനെ റിമാൻഡ് ചെയ്തു.

ആറുമാസം മുന്നേ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വയസ്സ് മറച്ചുവെച്ച് വിവാഹം നടത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ മാതാപിതാക്കളും പ്രതികളാണ്.
Previous Post Next Post

نموذج الاتصال