കരുതലും കൈതാങ്ങും-ജീർണാവസ്ഥയിലുള്ള ചുറ്റുമതിൽ പൊളിച്ചു നീക്കാൻ മന്ത്രിയുടെ നിർദ്ദേശം

മണ്ണാർക്കാട്: കാലങ്ങളായുള്ള പരാതിക്കും മിനിറ്റുകൾക്കുള്ളിൽ കരുതലും കൈതാങ്ങും അദാലത്തിൽ പരിഹാരം . 
മണ്ണാർക്കാട് ജി.എം.യു. പി. സ്കൂൾ കെട്ടിടത്തിനും പൊതുജനങ്ങൾക്കും ഭീഷണിയായ 40 വർഷത്തിലധികം പഴക്കമുള്ള രണ്ടാൾ പൊക്കമുള്ള മതിൽ പൊളിക്കലായിരുന്നു പാറപ്പുറം വാർഡ് കൗൺസിലർ സി.പി. പുഷ്പാനന്ദ്, വടക്കുംപുറം അച്ചിപ്ര  വീട്ടിൽ എം.പി ഹംസ എന്നിവരുടെ പരാതി. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് അദാലത്തിൽ ഈ പൊതു വിഷയം സംബന്ധിച്ച പരാതി പരിഗണിച്ചത്. പരാതി പരിശോധിച്ച ശേഷം  മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ജീർണാവസ്ഥയിലുള്ള ചുറ്റുമതിൽ പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകുകയായിരുന്നു.  മതിലിനോട് ചേർന്നുള്ള പൊലിസ് സ്റ്റേഷൻ പരിസരത്തെ അപകട കരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റാനും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി ഈ ആവശ്യവുമായി നഗരസഭയടക്കം ബന്ധപ്പെട്ടെങ്കിലും പരിഹാരമായില്ല. സോഷ്യൽ ഫോറസ്ട്രി, പൊതുമരാമത്ത്, തദേശ സ്വയംഭരണം വകുപ്പുകളുടെ ഏകോപനം കണക്കിലെടുത്ത്
മൂന്നു വകുപ്പ് ഉദ്യോഗസ്ഥരെയും ഒരുമിച്ച് വിളിച്ചു ചേർത്ത മന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മരങ്ങൾ മുറിച്ച് മാറ്റാൻ സോഷ്യൽ ഫോറസ്ട്രിക്ക് നിർദേശം നൽകി. മണ്ണാർക്കാട് നഗരസഭയും പൊതുമരാമത്ത് കെട്ടിട വിഭാഗവും ചേർന്ന് മതിൽ പൊളിച്ചു മാറ്റുകയും ചെയ്യും

Post a Comment

Previous Post Next Post