മണ്ണാർക്കാട്: ജെ സി ഐ മണ്ണാർക്കാട് സൈലന്റ് വാലി ഏകദിന പ്രസംഗ പരിശീലന ശില്പശാല സംഘടിപ്പിച്ചു.. മണ്ണാർക്കാട് ആശുപതിപ്പടിയിലുള്ള സയ ഹാളിൽ വെച്ചു നടന്ന പ്രസംഗപരിശീലന ക്ലാസ് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല പ്രസിഡന്റ് കൃഷ്ണദാസ് കൃപ ഉദ്ഘാടനം ചെയ്തു. ജെ സി ഐ മണ്ണാർക്കാട് സൈലന്റ് വാലി പ്രസിഡന്റ് ജെ എഫ് എം അംബിക അധ്യക്ഷത വഹിച്ചു. ജെ സി ഐ ഇന്ത്യ സോൺ ഇരുപത്തി ഒന്നിലെ നാഷണൽ ട്രൈനറും കോർപ്പറേറ്റ് ട്രെയിനറുമായ പ്രമോദ് പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രസംഗപരിശീലനം നടന്നത്. കാഴ്ച്ചക്കാരിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആത്മവിശ്വാസത്തോടെ എങ്ങനെ പ്രസംഗിക്കാം, എങ്ങനെ പ്രസംഗം കൂടുതൽ മെച്ചപ്പെടുത്താം എന്നെല്ലാം പങ്കെടുക്കുന്നവർക്ക് മനസിലാക്കി കൊടുക്കുക, അവരെ നല്ലൊരു പ്രാസംഗികനാക്കുക എന്നതായിരുന്നു ഏകദിന പ്രസംഗപരിശീലന ശില്പശാലയുടെ ലക്ഷ്യം . അതോടൊപ്പം ഭക്ഷണം പാഴാക്കാതിരിക്കുക എന്ന സന്ദേശവുമായി മുന്നോട്ടുവച്ച ആശയമായ ക്ലീൻ പ്ലേറ്റ് ചലഞ്ചും നടന്നു.
മണ്ണാർക്കാട്ടെ സയ ബേക്ക്സ് എം.ഡി.വിജയൻ 'എടുക്കുന്ന ഭക്ഷണം മുഴുവനായി കഴിക്കുക, കഴിക്കുന്ന ഭക്ഷണം മാത്രം എടുക്കുക' എന്ന വിഷയത്തിൽ സംസാരിച്ചു. ചടങ്ങിൽ ജെ സി ഐ മണ്ണാർക്കാട് സൈലന്റ് വാലിയുടെ മെമ്പർ ജെ സി ഹനീഫയെയും മാധ്യമ പ്രവർത്തകൻ കൃഷ്ണദാസ് കൃപയെയും ആദരിച്ചു. ഇരുവരും തങ്ങളുടെ മേഖലയിൽ തന്റെതായ കഴിവ് തെളിയിച്ചതിനാണ് ആദരം. ജെ സി മുനീർ സ്വാഗതവും സെക്രട്ടറി ജെ എഫ് എം ഫിറോസ് നന്ദിയും പറഞ്ഞു.ജെ സി ഐ മണ്ണാർക്കാട് സൈലന്റ് വാലി യുടെ പാസ്റ്റ് പ്രസിഡന്റ്‌മാരായ ജെ എഫ് എം റൈഹാന, ജെ എഫ് എം റഫീഖ്, ജെ എഫ് എം ശിവപ്രകാശ്, ജെ സി അഞ്ജലി മറ്റു ജെ സി ഐ മെമ്പർമാർ എന്നിവർ പങ്കെടുത്തു. വ്യക്തിത്വവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ജെ സി ഐ:
Tags
mannarkkad