തച്ചനാട്ടുകര: മനുഷ്യസ്നേഹത്തിന്റെ മാതൃകയായി കുണ്ടൂർക്കുന്ന് ഹിദായത്തുൽ മുസ്ലീം മഹല്ല് സംഘം. ഗൃഹനാഥന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ ചേർത്ത് പിടിച്ച് സ്നേഹ തണലൊരുക്കുകയായിരുന്നു പള്ളിക്കമ്മിറ്റി. ഇതിന് മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാണ് ഈ സംഘം. തച്ചനാട്ടുകര കുണ്ടൂർക്കുന്ന് കിട്ടത്ത് പ്രവീണിന്റെ മരണത്തോടെ അനാഥമായ കൂടുംബത്തെയാണ് മഹല്ല് സംഘം ചേർത്ത് പിടിച്ചത്. പ്രവീണിന്റെ കുടുംബസഹായ ഫണ്ടിലേക്ക് കുണ്ടൂർക്കുന്ന് ഹിദായത്തുൽ മുസ്ലീം മഹല്ല് സംഘം 1,05, 250 രൂപ കൈമാറി. മരണപ്പെട്ട പ്രവീണിന് രണ്ട് ചെറിയ പെൺകുട്ടികളും, ഭാര്യയുമാണ് ഉള്ളത്. സഹായധനം കൈമാറുന്ന ചടങ്ങിൽ സ്ഥലം വാർഡ് മെംബർ ബീനമുരളി, ആറാം വാർഡ് മെംബർ എ. കെ. വിനോദ്, പള്ളിക്കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ ഹാജി, പള്ളി ഇമാം ഹംസ അൻവരി, പള്ളിക്കമ്മിറ്റി സെക്രട്ടറി ഷമിർ മാഷ്, അബ്ദുൽ റഫീഖ് കുന്നത്ത്, തെറ്റത്തു സിദ്ധീഖ്, കുന്നലവി മാഷ്, റഫീഖ് മാഷ്, മുഹമ്മദലി മാഷ്, ഷൗക്കത്ത് കൊമ്പത്ത്, കരീം ആലക്കുഴിയൻ. ഷമീർ പാലോളി, ഉണ്ണികൃഷ്ണൻ മാഷ്, ശിവദാസൻ അടിച്ചി ക്കിയായിൽ, കണ്ണൻ കിട്ടത്ത് എന്നിവർ പങ്കെടുത്തു
Tags
mannarkkad