മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓടിക്കാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. യാക്കര സ്വദേശിയായ അഫ്സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാൻഡിൽ നിർത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റിൽ അതിക്രമിച്ചുകയറിയാണ് അഫ്സൽ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കയറിയ യുവാവ് ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയും വണ്ടി ഓടിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട യാത്രക്കാരും നാട്ടുകാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും ചേർന്നാണ് ഇയാളെ തടഞ്ഞുവെച്ചത്. ശേഷം പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് യുവാവിനെ പുറത്തിറക്കിയത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال