ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന് തീപിടിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന് തീപിടിച്ചു. കാറിന്റെ പുറകിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ വണ്ടിനിർത്തി വാഹനത്തിനകത്തുള്ളയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30-ഓടെ പാലക്കാട് സ്റ്റേഡിയം ബൈപ്പാസിലായിരുന്നു സംഭവം. തിരുവാലത്തൂർസ്വദേശി ജ്യോതിഷാണ് കാറോടിച്ചിരുന്നത്.  

കാറിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. ജ്യോതിഷും സമീപത്തുള്ള കടക്കാരുംചേർന്നാണ് തീയണച്ചത്. പാലക്കാട് സൗത്ത് പോലീസും സ്ഥലത്തെത്തി. കാർ കുറച്ചുദിവസമായി ഉപയോഗിച്ചിട്ടില്ല. കഴുകുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് തീപിടിച്ചതെന്നും ജ്യോതിഷ് പറഞ്ഞു. അപകടസമയത്ത് മറ്റാരും കാറിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യും സംഭവസ്ഥലത്തെത്തി
Previous Post Next Post

نموذج الاتصال