എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും മങ്കടയിലും പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി വേങ്ങശ്ശേരി സിദ്ദീഖ് (44), പുത്തനങ്ങാടി സ്വദേശി തങ്കേത്തിൽ ആഷിഫ് (31), കായംകുളം സ്വദേശിനി തങ്ങൾവീട്ടിൽ കിഴക്കേത്ത് ലുബ്നാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മങ്കട സ്റ്റേഷൻപരിധിയിൽ ഏറാംതോട് സ്വദേശി ആൽപാറ വീട്ടിൽ ഷിബിയെ(31) വീട്ടിൽ നടത്തിയ പരിശോധനയിലും എം.ഡി.എം.എ. സഹിതം അറസ്റ്റ് ചെയ്തു. ജില്ലയിൽ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എ. പ്രേംജിത്ത്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെരിന്തൽമണ്ണ, മങ്കട ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു.
Previous Post Next Post

نموذج الاتصال