റോഡിന് കുറുകെ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

കോട്ടോപ്പാടം : ആര്യമ്പാവ് ചെട്ടിപ്പടിയില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിയിച്ചപ്രകാരം അഗ്നിരക്ഷാസേനയെത്തി മരംമുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ രാവിലെ 11.30നാണ് സംഭവം. റോഡരുകിലെ ഉങ്ങ് മരമാണ് വീണത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഇ.എം ഷിന്റു, സേന അംഗങ്ങളായ എം.മഹേഷ്, എ.രാമകൃഷ്ണന്‍, രമേശന്‍, എം.ആര്‍ രാഗില്‍, കൃഷ്ണദാസ്, മുരളീകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോട്ടോപ്പാടം ഭീമനാട് ഭാഗത്തുണ്ടായ തീപിടിത്തവും സേനഅംഗങ്ങളെത്തി നിയന്ത്രണവിധേയമാക്കി. വെള്ളിലക്കുന്ന് ക്ഷേത്രത്തിന് സമീപമുള്ള പറമ്പിലെ അടിക്കാടിനാണ് തീപിടിച്ചത്. സേന അംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് തീകെടുത്തിയത്.
Previous Post Next Post

نموذج الاتصال