മണ്ണാർക്കാട് നിരോധിത മയക്കു മരുന്നിനത്തിൽപ്പെട്ട മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. തെങ്കര കോൽപ്പാടം സ്വദേശിയായ ജംഷാദ് (30) നെയാണ് ചിറക്കൽപ്പടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 1.930ഗ്രാം മെത്തഫിറ്റമിനുമായി മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡി.വൈ.എസ്.പി. ടി. എസ് സിനോജിൻ്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുലൈമാൻ കെ.പി, സിവിൽ പോലീസ് ഓഫീസർ ശാലു വർഗ്ഗീസ്, സുധീഷ് കുമാർ, കൃഷ്ണകുമാർ, ജയപ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്