സ്കൂൾ വിദ്യാർത്ഥിനിയെ അസഭ്യം പറഞ്ഞു; ബസ് കണ്ടക്ടർ അറസ്റ്റിൽ

പാലക്കാട്:  ആലത്തൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃശ്ശൂർ മണ്ണൂത്തി മാധവമേനോൻ റോഡ് മൂരിയിൽ വീട്ടിൽ ജോൺ സൈമൺ (40)നെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബസിലുള്ള ആളുകളുടെ മുന്നിൽ വെച്ച് വിദ്യാർത്ഥിയെ അസഭ്യം പറഞ്ഞെന്ന പരാതിയിലാണ്  ഫെബ്രുവരി 4 ന് ആണ് കേസിനാസ്പദമായ സംഭവം. അന്ന് രാവിലെ 8:20 ന് സഹോദരിയുമൊത്ത് ആലത്തൂർ പഴയ സ്റ്റാൻ്റിൽ നിന്നും സ്കൂളിലേക്ക്  ബസിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ  ബസിലുള്ള ആളുകളുടെ ഇടയിൽ വെച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചു എന്നതാണ് പരാതി.  വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ബസും ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Previous Post Next Post

نموذج الاتصال