മാനസിക ദൗർബല്യമുള്ള പിതാവിനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു

മണ്ണാർക്കാട്: അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍റെ മക്കളായ രാജേഷ്(34), രഞ്ജിത്(31) എന്നീ സഹോദരങ്ങളാണ് അടിച്ചു കൊലപ്പെടുത്തിയത്. 
അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post