കിണറ്റിൽവീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

പെരിന്തൽമണ്ണ: അമ്മിനിക്കാട് കിണറ്റിൽ വീണു ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്. 
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  ഖത്തറിലായിരുന്ന പിതാവ് അപകടവിവരം അറിഞ്ഞ്  ശനിയാഴ്ച്ച നാട്ടിലെത്തി. മാതാവ്: ഫാതിമത്ത് തസ്‌രിയ. കിംസ് അൽശിഫ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി  പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ഇന്ന് അമ്മിനിക്കാട് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.
Previous Post Next Post

نموذج الاتصال