മണ്ണാർക്കാട്: ഗുപ്തൻ സേവന സമാജം പെരിമ്പടാരി യൂണിറ്റിന്റെ 17-ാം വാർഷികവും കുടുംബയോഗവും നടന്നു. ഡോ: കെ.പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അധ്യക്ഷനായി. സംസ്ഥാന സംഘടന സെക്രട്ടറി എൻ.വി.രാജീവൻ ,
രക്ഷാധികാരി ഗോപിനാഥ ഗുപ്തൻ, മേഖല പ്രസിഡന്റ് രാമചന്ദ്രഗുപ്തൻ , വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, സെക്രട്ടറി നാരായണൻ കുട്ടി ഗുപ്തൻ , ട്രഷറർ കൃഷ്ണകുമാർ, വനിത വിങ് നേതാക്കളായ വിജയ ലക്ഷ്മി , രത്നം , യൂണിറ്റ് സെക്രട്ടറി ജയൻ മണ്ണാട്ടിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീപാദം ടീമിന്റെ തിരുവാതിര കളിയും കൃഷ്ണദാസ് കുന്നിയാരത്തിന്റെ യോഗ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള അനുമോദനവും സമ്മാനദാനവും നടന്നു.
Tags
mannarkkad