പുസ്തക പ്രകാശനം

മണ്ണാർക്കാട്: പെരിമ്പടാരി പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തെക്കുറിച്ച് പ്രശോഭ് കുന്നിയാരത്ത് രചിച്ച പുസ്തകത്തിന്റെ  പ്രകാശനം ടി.കെ. ശങ്കരനാരായണന നിര്‍വഹിച്ചു. ഡോ. കെ.പി. ശിവദാസന്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. നീണ്ട 7 വർഷത്തെ ക്ഷേത്രവിശകലനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ അധ്വാനത്തിന്റെ ഫലമായാണ് പ്രശോഭ് പുസ്തകം തയ്യാറാക്കിയത്.  
ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. കരുണാകരമേനോന്‍, രാധാകൃഷ്ണന്‍ പുന്നശ്ശേരി, എസ്. അജയകുമാര്‍, അഡ്വ. സുരേഷ്, രവീന്ദ്രന്‍ പുന്നശ്ശേരി, പി. സുധാകരന്‍, കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ല പ്രസിഡന്റ് കൃഷ്ണദാസ് കൃപ, പ്രശോഭ് കുന്നിയാരത്ത് എന്നിവര്‍ സംസാരിച്ചു. 

മണ്ണാർക്കാട് പെരിമ്പടാരി കുന്നിയാരത്ത്  രാമകൃഷ്ണന്റെയും  വിജയലക്ഷ്മിയുടെയും മകനും, വസ്ത്ര നിർമ്മാണ രംഗത്ത് സജീവ സാന്നിധ്യമായ  ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസിന്റെ മാനേജിംഗ് ഡയറക്ടർ കെ പ്രശാന്തിന്റെ സഹോദരനുമാണ്.ബിസിനസ് അഡ്മിനിസ്ട്രേഷനിലും,സൈക്കോളജിയിലും ബിരുദാനന്തര ബിരുദധാരിയും, മാനേജ്മെന്റ് സ്റ്റഡീസിൽ  റിസർച്ച് സ്കോളറും ആണ്. ഭക്ഷ്യ ഉൽപാദന മേഖലയിൽ സംരംഭകനായ പ്രശോഭ് ആൾ കേരള ബ്രഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്നു.   
ഭാര്യ ലിഡിയ പ്രശോഭ് , മക്കൾ ശ്രാവൺ നന്ദൻ കെ,റിഥി കെ പ്രശോഭ്.

Post a Comment

Previous Post Next Post