മണ്ണാർക്കാട് : പുഴയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശികളായ കാമ്പ്രം ആലിപ്പറമ്പ് കണക്കാഞ്ചേരി ഷിഹാബുദ്ദീൻ (35), ആനമങ്ങാട് ആലിപ്പറമ്പ് കട്ടേക്കാട്ടിൽ ഷാനവാസ് (29), ആനമങ്ങാട് കണ്ടേൻകായിൽ ലുഖ്മാൻ ഹക്കീം (31) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടോപ്പാടം പഞ്ചായത്തിലൂടെ ഒഴുകുന്ന വെള്ളിയാർ പുഴയിലേക്ക് തൂണക്കല്ല് പാലത്തിൽനിന്നാണ് മാലിന്യം തള്ളിയത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കോട്ടോപ്പാടം കാപ്പുപറമ്പ്
തുളക്കല്ല് (വെള്ളിയാർപ്പുഴ) കോസ്‌വേക്ക് താഴെ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന തടയണയിലാണ് മാലിന്യം തള്ളിയത്. കാപ്പുപറമ്പ് , തുളക്കല്ല്, മുണ്ടക്കുന്ന്, കണ്ണംകുണ്ട്, പൂക്കാടഞ്ചേരി, പാലക്കടവ്, എന്നീ ഭാഗങ്ങളിലൂടെ ഒഴുകുന്ന പുഴയായതിനാൽ ഒട്ടേറെ പേർ ആശ്രയിക്കുന്ന പുഴയാണിത്. ഇതേ തുടർന്ന് കഴിഞ്ഞദിവസം പൊതുജനങ്ങൾ ഈ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
പഞ്ചായത്ത് സെക്രട്ടറി ഇതുസംബന്ധിച്ച് മണ്ണാർക്കാട് പോലീസിൽ പരാതി നൽകുകയും, സി.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വാഹനം കണ്ടെത്തുകയും ഇവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു
പരസ്യം
Tags
mannarkkad