തിരുവാഴിയോട് ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കുറുവട്ടൂർ തെക്കീട്ടിൽ രാധാകൃഷ്ണന്റെ (കുട്ടൻ) മകൻ രാജേഷ് (25) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മുതൽ കാണാതായ രാജേഷിനെ ഇന്ന് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
Tags
mannarkkad