ടിപ്പർ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

പാലക്കാട്: പട്ടാമ്പി കൊപ്പം തിരുവേഗപ്പുറ കൈപ്പുറത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കൈപ്പുറം പണിക്ക വീട്ടിൽ ഇബ്രാഹീമാണ് (72) മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്ന പോകുകയായിരുന്നു ഇബ്രാഹീമിനെ കൊപ്പം ഭാഗത്ത് നിന്ന് മെറ്റൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു
Previous Post Next Post

نموذج الاتصال