മെത്താഫെറ്റമിനുമായി എറണാകുളം, തിരുവനന്തപുരം സ്വദേശികൾ പാലക്കാട്ട് പിടിയിൽ

പാലക്കാട്: മണപ്പുള്ളിക്കാവ് വെച്ച് മാരക മയക്കുമരുന്നായ 28.09 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം കോവളം പാച്ചലൂർ സ്വദേശി അജിത്ത് (23), എറണാകുളം മൂവാറ്റുപുഴ നോർത്ത് പിറമഠം സ്വദേശി രാജേഷ് (23)  എന്നിവരാണ് പിടിയിലായത്. 


ഓപ്പറേഷൻ "  ഡി ഹണ്ട് " ൻ്റെ ഭാഗമായി മയക്കുമരുന്നിനെതിരെ നടക്കുന്ന പരിശോധനയിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിർദ്ദേശകാരം പാലക്കാട്  ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , പാലക്കാട് ടൗൺ സൗത്ത് പോലീസും , സംയുക്തമായി  നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.  ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പാലക്കാട് എ എസ്.പി. രാജേഷ് കുമാർ, പാലക്കാട്  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ,  സബ് ഇൻസ്പെക്ടർ ഹേമലതയുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും  പാലക്കാട്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ്  പരിശോധന നടത്തി മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.
Previous Post Next Post

نموذج الاتصال