കല്ലടിക്കോട് : റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കരിമ്പ മൂന്നേക്കര്‍ കുഞ്ചീരത്ത് വീട്ടില്‍ കെ.സന്ദീപിന് (30) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതോടെ മരുതംകാട് ആനക്കല്ലിന് സമീപത്തുവെച്ചായി രുന്നു അപകടം. തിരുപ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ് വീട്ടിലേക്ക് വരുന്നവഴിയാണ് അപകടമുണ്ടായത്. തോളെല്ലിന് പരിക്കേറ്റു. മുന്‍നിരയിലെ പല്ലും നഷ്ടമായി. സന്ദീപി നെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags
mannarkkad