മണ്ണാർക്കാട്: ശിവൻകുന്നിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 27 പവൻ സ്വർണ്ണവും,12500രൂപയും കവർന്ന കേസിലെ പ്രതി പിടിയിൽ. ബുള്ളറ്റ് സാലു എന്നറിയപ്പെടുന്ന കോഴിക്കോട് മയ്യനാട് സ്വദേശി സാലു ആണ് പിടിയിലായത് .ഉദുമൽ പേട്ടയിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെ സ്വർണ്ണ കടയിൽ സ്വർണ്ണം വിൽപ്പന നടത്തിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിയെ തെളിവെടുപ്പിനായി മലപ്പുറത്തേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് വടക്കുമണ്ണം ശിവന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തെ റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിൽ നിന്ന് സ്വർണ്ണവും, പണവും മോഷണം പോയത്. അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണാഭരണങ്ങളും പണവും. വീട്ടുകാർ ബാംഗ്ലൂരുവിലെ മകന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം
Tags
mannarkkad