കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട്ടിലെ ആളിയാർ ഡാം അധികൃതർ തുറന്നു. ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്.1,423 അടി വെള്ളമാണ് സെക്കൻഡിൽ ഡാമിന് പുറത്തേക്ക് ഒഴുകുന്നത്. ഇതേതുടർന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തമിഴ്നാട് തുറന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ പ്രതിഷേധമുയർത്തിയിരുന്നു. അന്ന് പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതാണ് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയത്
കനത്ത മഴ: ആളിയാർ ഡാം തുറന്നു : തീര പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
byഅഡ്മിൻ
-
0