സുരേഷ് കുമാറിനെ മാറ്റി നിർത്തി; മണികണ്ഠന് സെക്രട്ടറി ചുമതല

കുമരംപുത്തൂർ: KSEB ജീവനക്കാരനെ മർദ്ദിച്ചെന്ന ആരോപണം നേരിടുന്ന CPIM കുമരംപുത്തൂർ ലോക്കൽ സെക്രട്ടറി സുരേഷ് കുമാറിനെ ചുമതലയിൽ നിന്നു  മാറ്റി നിർത്തി, പകരം ചുമതല മണികണ്ഠന് നൽകി. പുതിയ ലോക്കൽ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. നേരത്തെ ഏരിയ കമ്മിറ്റിയിൽ ഉണ്ടായിരുന്ന സുരേഷ് കുമാറിനെ ഇത്തവണ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. സമൂഹത്തിന് മുന്നിൽ പാർട്ടിക്ക് പേര് ദോഷമുണ്ടാക്കുന്ന പ്രവർത്തനമാണ് സുരേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പാർട്ടി വിലയിരുത്തൽ. സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പാർട്ടി സംരക്ഷണമുണ്ടാകില്ല എന്ന സൂചന എല്ലാ നേതാക്കൾക്കും അണികൾക്കും നൽകാനാണ് ഇതിലൂടെ മണ്ണാർക്കാട്ടെ സി പി എം ലക്ഷ്യമിടുന്നത്.
Previous Post Next Post

نموذج الاتصال