അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; 42 ദിവസം പ്രായമായ കുട്ടി മരിച്ചു

ഷോളയൂർ തൂവ ഊരിലെ ആദിവാസി യുവതിയുടെ  ആൺ കുഞ്ഞാണ് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ജനന സമയത്ത് 715  ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കുട്ടി മരിച്ചത്. ഈ വർഷം ആറാമത്തെ ആദിവാസി നവജാത ശിശുവാണ്‌ അട്ടപ്പാടിയിൽ മരിക്കുന്നത്. മാസം തികയാതെയുള്ള പ്രസവവും,കുഞ്ഞിന്റെ ഭാരക്കുറവും ,കാരണം  കുട്ടി വെന്റിലേറ്ററിൽ ആയിരുന്നു . ലങ്സിന്റെ വളർച്ചകുറവ് മൂലം ശ്വാസ കോശത്തിലുണ്ടായ ബുദ്ധിമുട്ടുകളും , അണുബാധയുമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു
Previous Post Next Post

نموذج الاتصال