കുട്ടികൾക്ക് കഞ്ചാവ് നൽകി പിന്നീടവരെ കാരിയറായി ഉപയോഗിക്കുന്ന ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തി വരുന്ന യുവാവ് പിടിയിൽ.   കുട്ടികൾക്ക് കഞ്ചാവ് നൽകുകയും പിന്നീടവരെ കാരിയറായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് പിടിയിലായ പിലാത്തൂർ മേട്ടിലെ ഷമീറിന്റെ (22) രീതി. ഷമീറിനെ പുതുനഗരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കൊടുവായൂർ മരിയൻ കോളേജിന് സമീപത്തു നിന്നും 16 വയസുകാരനെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷമീർ പിടിയിലായത്. നിരവധി കുട്ടികൾ ഷമീറിന്റെ വലയിലായിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പുതുനഗരം പോലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال