അട്ടപ്പാടി: ഷോളയൂർ വയലൂരിൽ ഷോളയൂർ സ്കൂളിന്റെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കോഴിക്കൂടം സ്വദേശികളായ സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ ) സുചിത്ര, ദേവി എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു സാരമായി പരിക്ക് പറ്റിയ സൂചിത്രയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മറ്റു രണ്ടാളുകൾ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്